Newsperseconds.com

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തും; നാളത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ അന്തിമ തീരുമാനം

Capture

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ മുന്നണിയുടെ തിളക്കമാര്‍ന്ന വിജയത്തോടെ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കെത്തും. രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റേയും ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികളുടെയും നിലപാട്. നാളത്തെ പ്രവര്‍ത്തകസമിതി യോഗത്തില്‍ ആകും അന്തിമ തീരുമാനം സ്വീകരിക്കുക.

ലോക്സഭയില്‍ 99 സീറ്റുകളോടെ, ഇന്ത്യന്‍ ബ്ലോക്ക് പൊതുതിരഞ്ഞെടുപ്പില്‍ നേടിയ ശക്തമായ പ്രകടനത്തിനിടയില്‍, കോണ്‍ഗ്രസിന് ഇപ്പോള്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് സ്ഥാനം അവകാശപ്പെടാന്‍ അര്‍ഹതയുണ്ട്. തല്‍ഫലമായി, രാഹുല്‍ ഗാന്ധിക്ക് സ്ഥാനമേറ്റെടുക്കാനുള്ള മുറവിളി ശക്തമാവുകയാണ്.

മോദി സര്‍ക്കാരിനെതിരായ ശക്തമായ നിലപാടും രാഹുലിന്റെ ഭാരത് ജോഡോ യാത്രയും പാര്‍ട്ടിയുടെ മടങ്ങിവരവിന് വഴിയൊരുക്കി എന്നാണ് കോണ്‍ഗ്രസിന്റെ മാത്രമല്ല ഇന്ത്യ സഖ്യത്തിന്റെയും വിലയിരുത്തല്‍. 52 ല്‍ നിന്ന് 99 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് എത്തിയതോടെ പ്രതിപക്ഷനേതാവ് പദവിയിലേക്ക് രാഹുല്‍ ഗാന്ധിയുടെ പേരിനാണ് മുന്‍തൂക്കം. 2019 ല്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പദവികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ ഗാന്ധി ഇക്കുറി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയേക്കും.

Share this Article

Leave a Comment