Newsperseconds.com

കങ്കണ റണാവത്തിനെതിരെ സുരക്ഷാ ഉദ്യോഗസ്ഥ ചെയ്ത പ്രവൃത്തി അപമാനകരം; ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യമുണ്ട്; ഡോ.രാജീവ്മേനോന്‍

Untitled 1

ഡല്‍ഹി: ചണ്ഡീഗഢ് എയര്‍പോര്‍ട്ടില്‍ വച്ച് ബിജെപി എംപി കങ്കണ റണാവത്തിന് നേരെയുണ്ടായ അക്രമണത്തില്‍ സിഐഎസ്എഫ് വനിതാ ഉദ്യോഗസ്ഥ ചെയ്ത പ്രവൃത്തി അപമാനകരമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോ.രാജീവ്മേനോന്‍. കങ്കണയുടെ പ്രസ്താവനകളെ പിന്തുണയ്ക്കുന്നില്ല, എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥ ചെയ്ത ഈ പ്രവൃത്തി അപമാനകരമാണ്. പട്ടാളത്തില്‍ നിന്നോ പോലീസില്‍ നിന്നോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സംരക്ഷകരില്‍ നിന്നോ നമുക്ക് അത്തരം കാര്യങ്ങള്‍ പ്രതീക്ഷിക്കാനാവില്ലെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. സമൂഹത്തിന്റെയും രാജ്യത്തിന്റെയും പല കാര്യങ്ങളിലും എല്ലാവരും അഭിപ്രായപ്പെടുന്നു. പലരും സമ്മതിക്കുന്നു, പലരും വിയോജിക്കുന്നു. ആരുടെയെങ്കിലും വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ നിയമപരമായ എതിര്‍പ്പ് ഉണ്ടാകണം. അല്ലാതെ ഇത്തരത്തിലുള്ള ആക്രമണം തെറ്റാണ്. ഒരാള്‍ക്ക് ഒരാളെ കൊല്ലാന്‍ കഴിയുന്നത് ഇങ്ങനെയാണ്. ഭരണഘടന ഇത് അനുവദിക്കുന്നില്ല. ഇത് കങ്കണയുടെ സുരക്ഷ മാത്രമല്ല, എല്ലാവരുടെയും സുരക്ഷയെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ ചൂണ്ടിക്കാട്ടി.

മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ബിജെപി എംപിയും ബോളിവുഡ് നടിയുമാണ് കങ്കണ റണാവത്ത്. അത്തരത്തിലൊരാള്‍ക്ക് നേരെ ഇതു പോലെ അക്രമണമുണ്ടായാല്‍ സാധാരണക്കാരനു നേരെ എന്തായിരിക്കും അവസ്ഥ. കങ്കണ പരാതി നല്‍കിയതിനു പിന്നാലെയാണ് മുഖത്തടിച്ച സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിനെതിരെ നടപടിയെടുത്തത്. എന്നാല്‍ ഈ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ഡോ.രാജീവ്‌മേനോന്‍ ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെക്കുറിച്ച് കങ്കണ മുന്‍പ് നടത്തിയ പരാമര്‍ശമാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. എങ്ങനെയാണ് ഇത്തരത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥയ്ക്ക് പെരുമാറാന്‍ സാധിക്കുന്നത്. അഭിപ്രായങ്ങള്‍ പറയാന്‍ ഈ രാജ്യത്ത് എല്ലാ മനുഷ്യനും ഒരേ പോലെ അവകാശമുണ്ട്. എന്നു വെച്ച് ഇതു പോലെ അക്രമിക്കാന്‍ പാടില്ല. സംഭവം വളരെ നിര്‍ഭാഗ്യകരമാണെന്നും ആരെയും ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഡോ. രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment