മൂന്നാമതായി അധികാരമേറ്റ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റു മന്ത്രിമാര്‍ക്കും ഘടകകക്ഷികള്‍ക്കും ആശംസകള്‍ നേര്‍ന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ.രാജീവ്‌മേനോന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ഭരണമായിരിക്കും ഇനി മന്ത്രിസഭ കാഴ്ച്ച വെക്കാന്‍ പോകുന്നത്. കൂടുതല്‍ വികസനവും പുരോഗതിയും ഭാരതത്തിന് നല്‍കി കൊണ്ടായിരിക്കും നരേന്ദ്ര മോദിയുടെ കുതിപ്പ് തുടരുക. പണപ്പെരുപ്പം കുറക്കാന്‍ അടക്കമുള്ള പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും. രാജ്യത്താകമനം വലിയ വികസന പദ്ധതികളായിരിക്കും മോദിസര്‍ക്കാര്‍ 3.0 യുടെ കീഴില്‍ നടക്കാന്‍ പോകുന്നതെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു. മോദി മന്ത്രിസഭയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ രാംദാസ് അത്താവലെയെയും മന്ത്രിയായി അധികാരത്തിലുണ്ട്. ആര്‍പിഐ പാര്‍ട്ടിക്ക് കരുത്തും അഭിമാനവുമാണ് രാംദാസ് അത്താവാലെയുടെ മന്ത്രിസ്ഥാനം. ദേശീയ തലത്തില്‍ പാര്‍ട്ടിക്ക് ലഭിച്ച വലിയ അംഗീകാരമാണിതെന്നും അദ്ദേഹത്തിന് എല്ലാ വിധ ആശംസകളും നേരുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു സുവര്‍ണ്ണ അധ്യായത്തിനാണ് ഇന്ന് തുടക്കം കുറിച്ചത്. രാജ്യത്താകമാനമുള്ള ജനങ്ങളുടെ സജീവമായ സഹകരണവും സ്‌നേഹവുമെല്ലാം മോദി സര്‍ക്കാറിന് ഊര്‍ജ്ജവും പ്രചോദനവും നല്‍കുകയാണ്. ജനാധിപത്യത്തിന്റെ കൂട്ടായ ശക്തി പ്രകടിപ്പിച്ച രീതി ലോകത്തിനാകെ വഴികാട്ടിയാണെന്നും ഡോ. രാജീവ്‌മേനോന്‍ പങ്കുവെച്ചു. ഇനി വരുന്ന അഞ്ച് വര്‍ഷം ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുക എന്ന സ്വപ്‌നവും ഇന്ത്യയെ ആഗോളത്തലത്തിലെത്തിക്കുകയെന്ന സ്വപ്‌നവും മോദി സാക്ഷാത്കരിക്കും. ജനശക്തിയുടേയും രാഷ്ട്രശക്തിയുടേയും വെളിച്ചം രാജ്യത്തെയാകെ ജ്വലിപ്പിക്കും.
രാജ്യത്ത് മോദി ഭരണത്തുടര്‍ച്ച ആഗ്രഹിച്ച ജനങ്ങള്‍ക്ക് ഇന്നത്തെ ദിവസം സന്തോഷ രാവാണ്. ഇന്ത്യ രാജ്യത്തിന്റെ പള്‍സറിയുന്ന വികസനത്തിനാണ് മോദി സര്‍ക്കാര്‍ 3.0 തിരി കൊളുത്തിയിരിക്കുന്നത്. 10 വര്‍ഷമായി മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന ജനക്ഷേമ നയങ്ങളാണ് ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. ഇന്ത്യയുടെ മികവുറ്റ ജനപ്രിയ സര്‍ക്കാറായി ഇതിലൂടെ മോദിസര്‍ക്കാര്‍ മാറുകയാണ്. ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഊഷ്മളമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും ഡോ.രാജീവ്‌മേനോന്‍ പറഞ്ഞു.