Newsperseconds.com

തമിഴ്‌നാട്ടില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിച്ചു; നാല്‍പ്പതിലധികം പേര്‍ ചികിത്സയില്‍

Capture

തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ടൗണില്‍ വ്യാജമദ്യം കഴിച്ച് 9 പേര്‍ മരിക്കുകയും നാല്‍പ്പതിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, മരണകാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് കല്ലക്കുറിച്ചി ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ ജാതാവത്ത് പറഞ്ഞു. ചൊവ്വാഴ്ച രാത്രി ടൗണ്‍ പരിധിയിലെ കരുണാപുരത്ത് വ്യാജ മദ്യ വില്‍പ്പനക്കാരില്‍ നിന്ന് മദ്യം വാങ്ങിക്കുടിച്ചവരാണ് ദുരന്തത്തിനിരയായത്.

വീട്ടില്‍ എത്തിയപ്പോള്‍ മിക്കവരും തലകറക്കം, തലവേദന, ഛര്‍ദ്ദി, ഓക്കാനം, വയറുവേദന എന്നിങ്ങനെ അനുഭവപ്പെടുകയായിരുന്നു. വീട്ടുകാര്‍ ഇവരെ സ്വകാര്യ ആശുപത്രിയിലും കല്ല്കുറിശ്ശി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കള്ളക്കുറിച്ചിയിലും പുതുച്ചേരിയിലുമായി 40ഓളം പേരാണ് ചികിത്സയിലുള്ളത്.

Share this Article

Leave a Comment