ന്യൂഡല്‍ഹി: കനത്ത മഴയില്‍ ഡല്‍ഹിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.ജൂണ്‍ 28 ന് ഉണ്ടായ കനത്ത മഴയില്‍ നിരവധി പേര് മരിച്ചതായി മന്ത്രി അതിഷി റവന്യൂ വകുപ്പിന് നല്കിയ ഔദ്യോഗിക ആശയവിനിമയത്തില്‍ പറഞ്ഞു.
വെള്ളിയാഴ്ച 228.1 മില്ലിമീറ്റര്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയ മഴയ്ക്ക് ശേഷം ശനിയാഴ്ച്ചയും മഴ തുടര്‍ന്നു. ഇതില്‍ വസന്ത് വിഹാറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ബേസ്മെന്റ് തകര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മരണപ്പെട്ടിരുന്നു.ഡല്‍ഹി പൊലീസ്, അഗ്നിശമന സേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ 28 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.