Newsperseconds.com

അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം; ജയിനുള്ളിലേക്ക് എറിഞ്ഞത് നാടന്‍ ബോംബെന്ന് പോലീസ്

Capture

മുംബൈ: അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്‌ഫോടനം. 6, 7 ബാരക്കുകള്‍ക്ക് പുറത്ത് ശനിയാഴ്ച വൈകുന്നേരം 8:30 ഓടെയാണ് സ്ഫോടനം ഉണ്ടായത്. ബോംബ് സ്‌ക്വാഡ് സംഭവസ്ഥലത്തെത്തി സംഭവത്തെ കുറിച്ച് അന്വേഷിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും അമരാവതി സിപി-ഡിസിപിയും ബോംബ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്.

നാടന്‍ ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണര്‍ നവിന്‍ചന്ദ്ര റെഡ്ഡി അറിയിച്ചു. പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയും രാത്രി വൈകി അതിലൊന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായും നവിന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു.

Share this Article

Leave a Comment