Newsperseconds.com

സന്ദര്‍ശനത്തിന് എത്തുന്ന മാണ്ഡി നിവാസികളോട് ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ബിജെപി എംപി കങ്കണ റണാവത്ത്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

Capture

പുതിയ സന്ദര്‍ശക നിയമവുമായി ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്. തന്നെ കാണാനെത്തുന്നവര്‍ കയ്യില്‍ ആധാര്‍ കാര്‍ഡ് കരുതണമെന്നാണ് കങ്കണയുടെ നിര്‍ദ്ദേശം. ഹിമാചല്‍ പ്രദേശില്‍ ധാരാളം വിനോദസഞ്ചാരികളുള്ളതിനാല്‍ സഹായം വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് ആ പ്രദേശത്തെ താമസക്കാരന്‍ ആരാണെന്ന് സ്ഥിരീകരിക്കണമെന്നും എന്താവശ്യത്തിനാണ് വരുന്നതെന്ന് കടലാസില്‍ എഴുതിക്കൊണ്ടുവരണമെന്നും കങ്കണ പറഞ്ഞു.

മണ്ഡലവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കത്തില്‍ എഴുതണം. എന്നാല്‍ നിങ്ങള്‍ക്ക് അസൗകര്യം നേരിടേണ്ടിവരില്ല. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ സാധാരണക്കാര്‍ അസൗകര്യം നേരിടുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഹിമാചലിന്റെ വടക്കന്‍ മേഖലയില്‍ നിന്നുള്ള ആളുകള്‍ക്ക് തന്നെ കാണാന്‍ താത്പര്യമുണ്ടെങ്കില്‍, അവര്‍ക്ക് മണാലിയിലെ തന്റെ വീട് സന്ദര്‍ശിക്കാമെന്നും മാണ്ഡിയിലുള്ള ആളുകള്‍ക്ക് നഗരത്തിലെ തന്റെ ഓഫീസ് സന്ദര്‍ശിക്കാമെന്നും കങ്കണ വ്യക്തമാക്കി. ആവശ്യങ്ങള്‍ക്ക് തന്നെ നേരിട്ട് കാണുന്നതാണ് നല്ലതെന്നും അവര്‍ പറഞ്ഞു.

എന്നാല്‍ കങ്കണയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംഗ് വിമര്‍ശനവുമായി രംഗത്തെത്തി. ഒരു ജനപ്രതിനിധി തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങളോട് അവരെ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആധാര്‍ കാര്‍ഡ് കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നത് ശരിയായ കാര്യമല്ലെന്ന് അവര്‍ വിമര്‍ശിച്ചു.

Share this Article

Leave a Comment