ബെംഗളൂരു: മാളില്‍ വെച്ച് യുവതിക്കെതിരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ 61 കാരന്‍ കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായിട്ട് ലൈംഗികാതിക്രമത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. മാളിലെ കുട്ടികളുടെ ഗൈമിംങ് സെക്ഷനിലെ തിരക്കിനിടയില്‍ ആയിരുന്നു സംഭവം. തിരിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയെ പിന്നില്‍ നിന്നും പെട്ടെന്ന് അക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ ഇയാള്‍ സംഭവസ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. വീഡിയോ എടുത്ത ആള്‍ക്ക് പോലും പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. മാളിലെ അധികാരികള്‍ ഇയാളെ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
ബെംഗളൂരു ഗോപാല്‍പുരയിലെ മാളില്‍ വെച്ചായിരുന്നു യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്.യുവതിയുടെ പിന്നിലൂടെ വന്ന ഇയാള്‍ ദേഹത്ത് മോശമായി സ്പര്‍ശിക്കുകയായിരുന്നു. വീഡിയോ നിമിഷനേരം കൊണ്ട് ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും പ്രചരിച്ചു. തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമായിരുന്നു ഉയര്‍ന്നുവന്നത്.
എന്നാല്‍, ദിവസങ്ങളോളം ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കോടതിയില്‍ കീഴടങ്ങി എന്നാണ് ലഭിക്കുന്ന വിവരം. ഇയാള്‍ അധ്യാപകനായിരുന്നു എന്നാണ് പോലീസ് പങ്കുവെയ്ക്കുന്ന വിവരം. ദാസറഹള്ളി, അഗ്രഹാര സ്വദേശിയും ആര്‍ ആര്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപകനും ആയിരുന്ന അശ്വത് നാരായണ്‍ (60) ആണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് എന്നാണ് മഗഡി റോഡ് പൊലീസ് വ്യക്തമാക്കിയത്. പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ പ്രാദേശിക കോടതിയില്‍ കീഴടങ്ങിയത് എന്നാണ് പോലീസ് പറഞ്ഞത്. മൂന്നാം അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് പ്രതി കീഴടങ്ങിയത്.