ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താന്‍ ദുബായില്‍ പോയതെന്നും തന്റെ ആളുകള്‍ അറസ്റ്റിലാകാതിരിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് 508 കോടി രൂപ സംരക്ഷണ പണമായി നല്‍കിയെന്നും അവകാശപ്പെട്ട് യുവാവിന്റെ വീഡിയോ രംഗത്ത്. തുടര്‍ന്നു കുറ്റം നിഷേധിച്ച് ബാഗേല്‍ രംഗത്തു വന്നു. ഓണ്‍ലൈന്‍ വാതുവെപ്പു പ്ലാറ്റ്ഫോമായ മഹാദേവ് ആപ്പിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന ശുഭം സോണി ഒരു വീഡിയോയിലൂടെയാണ് ബാഗേലിനെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
അതേ സമയം ബാഗേല്‍ ഈ ആരോപണങ്ങള്‍ തള്ളുകയാണ്. ഉത്തരവാദിത്തമുള്ള എല്ലാ ടിവി ചാനലുകളും ഒരു അജ്ഞാതന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണ് നടത്തുന്നത് എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു, അതില്‍ എന്റെ പേര് ഉള്ളതുകൊണ്ടാണോ? ഇത് അപകീര്‍ത്തിക്കേസ് അല്ലേ? ഈ വീഡിയോ എന്തിന്, എങ്ങനെ വന്നു എന്നതില്‍ ദുരൂഹതയില്ല, കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പ്രസ്താവന പുറത്തു വന്നതിന്റെ പിന്നില്‍ ആരാണെന്ന് വ്യക്തമാണെന്നും ബാഗേല്‍ പറഞ്ഞു.