ചട്ടങ്ങള്‍ക്കനുസൃതമായി മുഹറം ആചരിക്കണമെന്നും അല്ലെങ്കില്‍ വീട്ടില്‍ ഇരിക്കണമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഹറത്തിനെതിരെ യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കുകയാണ്. പണ്ട് മുഹ്റം ആഘോഷത്തിന്റെ ഭാഗമായ താസിയയുടെ പേരില്‍ പാവപ്പെട്ടവരുടെ വീടുകള്‍ പൊളിച്ചു കളയുകയും, മരങ്ങള്‍ നശിപ്പിക്കുകയും ഒക്കെ ചെയ്തിരുന്നു. എന്നാല്‍ ഇന്ന് മുഹറം ആഘോഷിക്കുന്നത് പോലും അറിയുന്നില്ലെന്നും ആഘോഷിക്കണമെങ്കില്‍ സര്‍ക്കാര്‍ പറയുന്ന നിയമങ്ങള്‍ കേട്ടു ആഘോഷിക്കണമെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു. ഇന്നലെ നടന്ന ഉത്തര്‍പ്രദേശ് ബിജെപി പ്രവര്‍ത്തക സമയതിയിലാണ് പരാമര്‍ശം.
അതേസമയം കഴിഞ്ഞ ദിവസം മുഹറം ഘോഷയാത്രയ്ക്കിടയില്‍ പലസ്തീന് കൊടി വീശിയ യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ നടന്ന മുഹറം ഘോഷയാത്രയിലായിരുന്നു യുവാവിന്റെ പലസ്തീന് കൊടി വീശലും മുദ്രാവാക്യം മുഴക്കലും.സംഭവത്തില്‍ യുവാവിനെ ഉടനെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ വെച്ചു. മറ്റു രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ചിലര്‍ മുഹറം ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ പലസ്തീന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. ചില യുവാക്കള്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെ ദേശീയ പാതയില്‍ മുഹറം ഘോഷയാത്ര നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും പൊലീസ് നടപടിയെടുത്തിരുന്നു.