ബംഗ്ലൂരു: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ കെഎസ് പ്രതിമയെ കൊലപ്പെടുത്തിയ കേസില്‍ ഒരാളെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റ് ഡെപ്യൂട്ടി ഡയറക്ടറായിരുന്നു കെഎസ് പ്രതിമ. ഉദ്യോഗസ്ഥയുടെ മുന്‍ ഡ്രൈവറായിരുന്ന കിരണാണ് പിടിയിലായത്.
കിരണിനെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ പ്രതികാരമായാണ് പ്രതിമയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഭര്‍ത്താവും കുഞ്ഞും വീട്ടില്‍ ഇല്ലാത്ത സമയത്താണ് പ്രതിമയെ വീട്ടില്‍ കയറി കൊലപ്പെടുത്തിയതെന്ന് കിരണ്‍ പൊലീസിന് മൊഴി നല്കി. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും പ്രതിമയെ കൊലപ്പെടുത്തിയത്.
ശിവമോഗയില്‍ നിന്നുള്ള എംഎസ്സി ബിരുദധാരിയായ പ്രതിമ കഴിഞ്ഞ ഒന്നര വര്‍ഷമായി ബെംഗളൂരുവില്‍ ജോലി ചെയ്തു വരികയായിരുന്നു. സുബ്രഹ്മണ്യപുര പോലീസ് അധികാരപരിധിയില്‍ വരുന്ന ദൊഡ്ഡകല്ലസന്ദ്രയിലെ കുവെമ്പു നഗറിലെ താമസക്കാരിയാണ്.