Newsperseconds.com

നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും; അടിമുടി മാറ്റങ്ങളുമായി വരാന്‍ പോകുന്നത് സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Untitled 1

വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ നിരവധി ടോള്‍ പ്ലാസകളിലൂടെ കയറി ഇറങ്ങുന്നവരാണ് നമ്മള്‍. ഇനി മുതല്‍ രാജ്യം നിലവിലുള്ള ടോള്‍ സംവിധാനങ്ങള്‍ നിര്‍ത്തലാക്കി പുതിയ ടോള്‍ പിരിവ് സംവിധാനത്തിലേക്ക് മാറാന്‍ പോകുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ പകരം കൊണ്ടുവരുന്നത്. പുതിയ സംവിധാനം വരുന്നതോടെ നമ്മുടെ നിരത്തുകളില്‍ നിന്ന് ടോള്‍ പ്ലാസകള്‍ അപ്രത്യക്ഷമാകും. ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ചുള്ള ടോള്‍ പിരിവായിരിക്കും നാഷണല്‍ ഹൈവേകളില്‍ അടക്കം ഇനി ഉണ്ടാകുക. ടോള്‍ പിരിവിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ടോള്‍ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

രാജ്യസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പ്രഖ്യാപിച്ച ഈ സംരംഭം നിലവിലുള്ള ഫാസ്ടാഗ് സംവിധാനത്തോടൊപ്പം പ്രവര്‍ത്തിക്കും. വേഗത്തിലും കുറഞ്ഞ ചെലവിലും ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് നീങ്ങാന്‍ സാധിക്കുന്ന ഈ ഒരു സൗകര്യം സമ്പദ്വ്യവസ്ഥയുടെ ആണിക്കല്ലുകളില്‍ ഒന്നായി മാറും. ദേശീയപാതകളുടെ അറ്റകുറ്റപ്പണികള്‍ക്കും പരിപാലനത്തിനുമായാണ് വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നത്. ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ നിലവില്‍ ഫാസ്ടാഗ് എന്ന RFID സാങ്കേതികവിദ്യയിലൂടെ ടോള്‍ ഫീസ് ഈടാക്കുന്നത്.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്നോളജിയിലാണ് ഫാസ്റ്റ് ടാഗ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഇത് സാധാരണ ടോള്‍ പ്ലാസകളിലെ പണപ്പിരിവിനേക്കാള്‍ വേഗത്തില്‍ പണം പിരിക്കാന്‍ സഹായിക്കുമെന്നാല്‍ പോലും ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ക്ക് നിര്‍ത്തേണ്ടി വരുന്നു. ഇത് തിരക്കുള്ള സമയങ്ങളില്‍ വലിയ ക്യൂ ഉണ്ടാക്കുന്നു. വേഗത്തിലുള്ള ടോള്‍ പേയ്മെന്റുകള്‍ക്കായി ഉപയോക്താക്കള്‍ക്ക് പ്രീ-പെയ്ഡ് ബാലന്‍സ് നിലനിര്‍ത്തേണ്ടതായും വരുന്നു. അതേസമയം ജിഎന്‍എസ്എസ് ഉപഗ്രഹങ്ങളുമായി ആശയവിനിമയം നടത്തുന്ന വെര്‍ച്വല്‍ ടോള്‍ ബൂത്തുകളാണിവ. ഈ സംവിധാനം വഴി വാഹനങ്ങളുടെ ലൊക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും യാത്ര ചെയ്ത ദൂരത്തെ അടിസ്ഥാനമാക്കി ടോള്‍ കണക്കാക്കാനും സഹായിക്കും.

പുതിയ സംവിധാനം വരുന്നത് വഴി ഫിസിക്കല്‍ ടോള്‍ ബൂത്തുകളുടെ ആവശ്യകത തന്നെ ഇല്ലാതാകും. വാഹനങ്ങള്‍ നിര്‍ത്താതെ തടസമില്ലാത്ത രീതിയില്‍ യാത്ര നടത്താനുമാകും. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് ബില്ലിങ് ഉള്‍പ്പെടെയുള്ള പേയ്‌മെന്റ് ഓപ്ഷനുകളും സാറ്റലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവ് സംവിധാനത്തില്‍ ഉണ്ടാകും.

Share this Article

Leave a Comment