ഇംഫാല്‍: മണിപ്പൂരിലെ കാങ്പോപി ജില്ലയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ മുന്‍ എംഎല്‍എയുടെ ഭാര്യ കൊല്ലപ്പെട്ടു. സൈകുല്‍ മുന്‍ എംഎല്‍എ യാംതോങ് ഹാക്കിപ്പിന്റെ വീടിന് നേരെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനത്തില്‍ പരിക്കേറ്റ ഹാക്കിപ്പിന്റെ ഭാര്യ സപം ചാരുബാലയെ സൈകുലിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സ്ഫോടനം നടക്കുമ്പോള്‍ ഹാക്കിപ്പ് വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു.
64 കാരനായ യാംതോംഗ് ഹാക്കിപ് സൈകുലില്‍ നിന്ന് രണ്ട് തവണ എംഎല്‍എയായി വിജയിച്ചിട്ടുണ്ട്. 2012ലും 2017ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചു മത്സരിച്ച അദ്ദേഹം 2022ലെ നിയമസഭാ തിര ഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിലേക്ക് ചേക്കേറി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.