തിരുവനന്തപുരം: കൊല്‍ക്കത്തയിലെ ജൂനിയര്‍ ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായി. ഇന്ന് ഐഎംഎയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ഡോക്ടര്‍മാരുടെ സമരം. രാവിലെ ആറു മുതല്‍ 24 മണിക്കൂര്‍ രാജ്യവ്യാപക സമരത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അടിയന്തര സേവനം ഉണ്ടായിരിക്കും.
മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒപി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും സ്തംഭിക്കും. ആര്‍സിസിയില്‍ ഒപി സേവനമുണ്ടാകില്ല. ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായറാഴ്ച രാവിലെ 6 വരെയായിരിക്കും പണിമുടക്ക്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളജിലെ പിജി വിഭാഗം വനിത ഡോക്ടര്‍ അതി ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന യുവതിയെ സിവിക് വാളണ്ടിയറായിരുന്ന സഞ്ജയ് റാം എന്ന യുാവവ് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തില്‍ കഴിഞ്ഞ ദിവസം കൊല്‍ക്കത്ത ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചു.