Newsperseconds.com

സീതാറാം യെച്ചൂരി ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകന്‍; രാഹുല്‍ഗാന്ധി

Untitled 1

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി ഒരു സുഹൃത്തും, ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകനുമായിരുന്നെന്ന് എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിന് നമ്മുടെ രാജ്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു. ഞങ്ങള്‍ നടത്തിയിരുന്ന നീണ്ട ചര്‍ച്ചകള്‍ ഞാന്‍ മിസ് ചെയ്യും. ദുഃഖകരമായ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും എന്റെ ആത്മാര്‍ത്ഥ അനുശോചനം അറിയിക്കുന്നു.’ രാഹുല്‍ കുറിച്ചു.

സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ വേദനയുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ അനുശോചനം രേഖപ്പെടുത്തി. ‘ദീര്‍ഘകാല പൊതുജീവിതത്തില്‍, അറിവിനും ആശയത്തിനും പേരുകേട്ട ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ അദ്ദേഹം സ്വയം വേറിട്ടുനിന്നു. പലതവണ അടുത്തിടപഴകിയ സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ഞാന്‍ എപ്പോഴും ഓര്‍ക്കും. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളോടും അനുഭാവികളോടും അനുശോചനം രേഖപ്പെടുത്തുന്നു.’

Share this Article

Leave a Comment