Newsperseconds.com

മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബറില്‍

Untitled 1

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും നവംബറില്‍ തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ 20 നാണ് നടക്കുക. ഒറ്റഘട്ടമായാണ് മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ജാര്‍ഖണ്ഡില്‍ നവംബര്‍ 13 നും 20 നും വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാജീവ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേ സമയം, ഒക്ടോബര്‍ 29 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഒരേ ദിവസമാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രണ്ട് സംസ്ഥാനങ്ങളിലേയും ജനവിധി നവംബര്‍ 23ന് അറിയാം. മഹാരാഷ്ട്രയില്‍ ആകെ 288 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ 9.63 കോടി വോട്ടര്‍മാരാണുള്ളത്. ജാര്‍ഖണ്ഡില്‍ ആകെ 81 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാര്‍ ജനവിധിയെഴുതുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

Share this Article

Leave a Comment