Newsperseconds.com

ഉജ്ജയിനില്‍ തീര്‍ത്ഥാടകരുടെ കാറും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചു; നാല് പേര്‍ക്ക് ദാരുണാന്ത്യം

Untitled 1

മധ്യപ്രദേശ്: ഉജ്ജയിനില്‍ കാറും ഓയില്‍ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അജ്മീറില്‍ നിന്ന് ഇന്‍ഡോറിലേക്ക് മടങ്ങുകയായിരുന്ന തീര്‍ത്ഥാടകരുടെ കാറാണ് അപകടത്തില്‍ പെട്ടത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെ ജൗറ-നാഗ്ദ റോഡിലെ ബേഡവന്യയ്ക്ക് സമീപമാണ് അപകടമുണ്ടായത്.

അപകടം നടന്ന ഉടനെ ടാങ്കര്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. നാല് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി ഇന്‍ഡോറിലേക്ക് മാറ്റി. ടാങ്കര്‍ ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.

Share this Article

Leave a Comment