Newsperseconds.com

സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ചെയര്‍മാനായി സുരേഷ് ഗോപി ചുമതലയേറ്റു

Untitled 1

കൊല്‍ക്കത്ത: നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ സത്യജിത്ത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ ചെയര്‍മാന്‍ ആയി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. കഴിഞ്ഞ മാസം അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ്‌ഗോപി ചുമതലയേറ്റിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

സുരേഷ് ഗോപിയുടെ മഹത്തായ അനുഭവവും സിനിമയിലെ വൈഭവവും തീര്‍ച്ചയായും ഈ മഹോന്നത സ്ഥാപനത്തെ സമ്പന്നമാക്കും. താങ്കള്‍ക്ക് ഫലവത്തായ ഒരു ഭരണകാലം ആശംസിക്കുന്നുവെന്ന് അനുരാഗ് ഠാക്കൂര്‍ കുറിച്ചിരുന്നു.

സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ ആണ് സ്തിഥി ചെയ്യുന്നത്. 1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ചലച്ചിത്ര-ടെലിവിഷന്‍ സ്ഥാപനമാണ് . ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് സത്യജിത് റേയുടെ പേരിലുള്ള ഈ സ്ഥാപനം, ചലച്ചിത്ര നിര്‍മ്മാണം, ടെലിവിഷന്‍ നിര്‍മ്മാണം എന്നിവയുടെ കലയിലും സാങ്കേതികതയിലും ഉയര്‍ന്ന പ്രൊഫഷണല്‍ വിദ്യാഭ്യാസവും സാങ്കേതിക വൈദഗ്ധ്യവും നല്‍കുന്നു. 1995-ല്‍ സ്ഥാപിതമായ ഈ സ്ഥാപനം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഒരു സ്വയംഭരണ സ്ഥാപനമാണ്. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ പേരിലാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

Share this Article

Leave a Comment