Newsperseconds.com

‘ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കൂ’: വിടവാങ്ങല്‍ പ്രസംഗത്തില്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

Untitled 1

ന്യൂഡല്‍ഹി: പദവിയിലിരുന്ന സമയത്ത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. തന്റെ അവസാന പ്രവര്‍ത്തി ദിവസമായ വെള്ളിയാഴ്ച വിടവാങ്ങല്‍ പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ കോടതിയാണ് എന്നെ മുന്നോട്ട് നയിക്കുന്നത്… ഞങ്ങള്‍ക്ക് അറിയാത്ത ആളുകളെ ഞങ്ങള്‍ കണ്ടുമുട്ടുന്നു. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു, ഞാന്‍ എപ്പോഴെങ്കിലും കോടതിയില്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്‍ എന്നോട് ക്ഷമിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത്രയധികം ആളുകള്‍ എത്തിയതിന് നന്ദി, ”അദ്ദേഹം തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞു. സാധാരണ ഉച്ചക്ക് രണ്ടുമണിയോടെ കോടതി മുറി കാലിയാകാറുണ്ട്. എന്നാലിന്ന് താന്‍ വിരമിക്കുന്നതിന് സാക്ഷിയാകാന്‍ ഒരുപാട് പേര്‍ വന്നിട്ടുണ്ട്. തീര്‍ത്ഥാടകരെ പോലെയാണ് ഇവിടെ ഒത്തുകൂടുന്നത്. കുറച്ചു കാലത്തേക്ക് മാത്രമായുള്ള പക്ഷികളെ പോലെ. ജോലി ചെയ്യുക… പോവുക, അദ്ദേഹം പറഞ്ഞു.

ഭരണഘടനാ നിയമം, മനുഷ്യാവകാശ നിയമം, ലിംഗനീതി എന്നിവയിലാണ് ഡോ. ഡി വൈ ചന്ദ്രചൂഡിന്റെ വിധികളിലേറെയും. രണ്ട് വര്‍ഷം ചീഫ് ജസ്റ്റിസ് പദവിയിലിരുന്ന ശേഷമാണ് ഡോ. ഡി വൈ ചന്ദ്രചൂഡ് വിരമിക്കുന്നത്. സുപ്രീംകോടതിയുടെ അന്‍പതാമത് ചീഫ് ജസ്റ്റിസ് ആയിരുന്നു ധനഞ്ജയ് യശ്വന്ത് ചന്ദ്രചൂഡ് എന്ന ഡോ. ഡിവൈ ചന്ദ്രചൂഡ്. നവംബര്‍ 10ന് ഞായറാഴ്ചയാണ് ചീഫ് ജസ്റ്റിസ് പദവിയില്‍ ഡി വൈ ചന്ദ്രചൂഡിന്റെ അവസാന പ്രവര്‍ത്തിദിനം.

Share this Article

Leave a Comment