Newsperseconds.com

മുംബൈയില്‍ ഇന്നോവ ഒന്നിലധികം കാറുകളില്‍ ഇടിച്ചു; അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു; ആറ് പേര്‍ക്ക് പരിക്കേറ്റു

Capture

മുംബൈ: ബാന്ദ്ര-വര്‍ളി സീ ലിങ്കില്‍ അമിതവേഗതയിലെത്തിയ ടൊയോട്ട ഇന്നോവ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്നോവ ആദ്യം ബെന്‍സ് കാറിലാണ് ഇടിച്ചത്. തുടര്‍ന്ന് വാഹനം ടോള്‍ ബൂത്തിലെത്തിയപ്പോള്‍ നിരവധി കാറുകളില്‍ ഇടിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് അവരില്‍ മൂന്ന് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇന്നോവയുടെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.ഇന്നോവ ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റ ആറ് പേര്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

ഇന്നോവ ഒഴികെ അഞ്ച് വാഹനങ്ങള്‍ കൂടി കടല്‍പ്പാതയില്‍ അപകടത്തില്‍പ്പെട്ടു. അപകടസമയത്ത് ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ഇന്നോവയില്‍ യാത്ര ചെയ്തിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നോവ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

 

 

 

Share this Article

Leave a Comment