Newsperseconds.com

നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ചു; വീഡിയോ വൈറല്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

Untitled 1

ബെംഗളൂരു: നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ സഞ്ചിയില്‍ പെട്രോള്‍ നിറച്ച് പടക്കമിട്ട് പൊട്ടിച്ച് യുവാക്കള്‍. കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലാണ് സംഭവം. സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടിയാണ് മൂവര്‍ സംഘം ഇത്തരത്തില്‍ ചെയ്തത്. മൂവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി പിഴയടച്ച ശേഷം താക്കീത് നല്‍കി വിട്ടയച്ചു.

ചൊവ്വാഴ്ച ചിത്രീകരിച്ച 25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, പാര്‍ക്ക് ചെയ്ത ടാങ്കറിന് മുന്നില്‍ പ്ലാസ്റ്റിക് കവറില്‍ പെട്രോള്‍ നിറച്ച ശേഷം കവറില്‍ പടക്കമിട്ട് കെട്ടിവെയ്ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പിന്നീട് ഈ കവര്‍ നിര്‍ത്തിയിട്ട ടാങ്കറിന് മുന്നില്‍ വെയ്ക്കുകയും തീകൊളുത്തുകയുമായിരുന്നു. എന്നിരുന്നാലും, സ്ഫോടനത്തില്‍ ടാങ്കറിനെ ബാധിക്കാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

വിദ്യാര്‍ത്ഥികള്‍ ആയുര്‍വേദ മെഡിസിനില്‍ ബിരുദം നേടുകയാണെന്ന് പോലീസ് പറഞ്ഞു. ക്ലിപ്പ് വൈറലായതോടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു. മൂന്ന് വിദ്യാര്‍ത്ഥികളെയും കര്‍ണാടക പോലീസ് ആക്ടിലെ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. വിദ്യാര്‍ത്ഥികളെ വിട്ടയക്കുന്നതിന് മുമ്പ് കോടതി വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തു.

Share this Article

Leave a Comment