സാമൂഹിക നീതി ഉറപ്പാക്കാൻ ബിജെപി സർക്കാർ പ്രതിബദ്ധതയോടെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദരിദ്രരുടെ ഉന്നമനമാണ് സർക്കാരിന്റെ പ്രധാന മുദ്രാവാക്യം. പിന്നോക്ക സമുദായങ്ങളിൽ നിന്ന് എന്തെങ്കിലും നേടുന്നതല്ല ഈ സർക്കാരിന്റെ ലക്ഷ്യം. തെലങ്കാന സർക്കാർ കഴിഞ്ഞ പത്ത് വർഷം പിന്നോക്ക സമുദായങ്ങൾക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബി ആർ എസ് തെലങ്കാന രൂപീകരണത്തിന് ശേഷം ദളിത് സമൂഹത്തെ മറന്നുവെന്നും ഒരു ദളിതനെ മുഖ്യമന്ത്രിയാക്കാൻ ബി ആർ എസ് തയാറായില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദളിത് ബന്ധു പദ്ധതി നിഷ്പക്ഷമാകണം. ഡോക്ടർ ബിആർ അംബേദ്ക്കറിന് ഭാരത രത്ന നൽകാൻ കോൺഗ്രസ് തയാറായില്ല. എന്നാൽ, അംബേദ്കറുടെ ചിത്രം പാർലമെന്റ് സെൻട്രൽ ഹാളിൽ വെയ്ക്കാൻ കോൺഗ്രസ് തയാറായില്ല. ബിജെപി ഭരിക്കുമ്പോൾ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കി. ആദിവാസി വനിത ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി.
ഇൻഡ്യ സംഖ്യത്തിന്റെ ഭാഗമായ ബിഹാർ മുഖ്യമന്ത്രി ജാതി രാഷ്ട്രീയം കളിക്കുന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ജിതിൻ റാം മാഞ്ചിയെ അപമാനിച്ചയാളാണ് നിതീഷ് കുമാർ. അഴിമതിയുടെ കാര്യത്തിൽ ബിആര്‍എസും കോൺഗ്രസും തുല്യരാണ്. ഡൽഹിയിലെ ആം ആദ്മിയുമായി ചേർന്നും ബിആര്‍എസ് അഴിമതി നടത്തി.
ബിജെപി ദളിത് വിഭാഗത്തിന് വേണ്ടി നിലകൊള്ളുന്ന പാർട്ടിയാണ് . എല്ലാ പദ്ധതികളിലും എസ് സി, എസ് ടി, ഒ ബി സി വിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകി ബിജെപി സർക്കാർ നൽകുന്നുണ്ട്. എസ് സി, എസ് ടി വിഭാഗത്തെ കോടിക്കണക്കിന് രൂപയുടെ വായ്പ നൽകി സംരംഭകരാക്കിയെന്നും. മുദ്രാ ലോണിലും കൂടുതൽ പ്രയോജനം ലഭിച്ചത് എസ് സി, എസ് ടി വിഭാഗത്തിനാണ്. വിശ്വകർമജർക്ക് വേണ്ടി 13000 കോടിയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.