Newsperseconds.com

ക്രിസ്മസ് അവധി കൂടുതല്‍ ചിലവേറിയതാകും; ഇന്ധനത്തിന്റെയും വാണിജ്യ എല്‍പിജിയുടെയും നിരക്ക് വര്‍ധിപ്പിച്ചു; ആഭ്യന്തര വിമാന നിരക്ക് മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് കമ്പനികള്‍

Untitled 1

ഡല്‍ഹി: ക്രിസ്മസ് അവധിയില്‍ വിമാന ഇന്ധനത്തിന്റെയും വാണിജ്യ എല്‍പിജിയുടെയും നിരക്ക് വര്‍ധിപ്പിച്ചതിനാല്‍, വിമാന യാത്രയും ഭക്ഷണവും കൂടുതല്‍ ചെലവേറിയതാകും. ആഗോള എണ്ണ വില പ്രവണതകള്‍ക്ക് അനുസൃതമായി പ്രതിമാസ പരിഷ്‌കരണത്തെത്തുടര്‍ന്ന് ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എല്‍പിജിയുടെ വില വര്‍ദ്ധിച്ചിരിക്കുകയാണ്. അതേ സമയം, ജനുവരി ആറു വരെ മൂന്നിരട്ടിയാണ് വിമാന കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ടുള്ള വിമാന നിരക്ക് 22,000 മുതല്‍ 29,000 വരെയാണ്. 22,000 രൂപയില്‍ താഴെ നേരിട്ടുള്ള സര്‍വീസില്ല. പുലര്‍ച്ചെയുള്ള ഒന്നോ രണ്ടോ വിമാനങ്ങള്‍ മാത്രമാണ് 22,000 രൂപക്ക് ലഭിക്കുക. ബാക്കി സമയങ്ങളില്‍ 29000 രൂപ വരെ നിരക്ക് വരുന്നുണ്ട്. ചെന്നൈയോ ബെംഗളൂരുവോ വഴി പോകാനും ഏറ്റവും കുറഞ്ഞത് 16,000 രൂപയാകും. 20,000 രൂപ മുതലാണ് ജനുവരിയില്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിക്ക് നേരിട്ടുള്ള വിമാന നിരക്കുകള്‍.

കേരളത്തിലേക്കുള്ള ട്രെയിനുകളിലും ടിക്കറ്റില്ലാതായതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന മലയാളികള്‍ക്ക് യാത്ര ബുദ്ധിമുട്ടിലാകും. ദിവസേന കേരളത്തിലേക്കു സര്‍വീസ് നടത്തുന്ന കേരള, മംഗള-ലക്ഷദ്വീപ് എക്‌സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയ്റ്റ് ലിസ്റ്റിലാണ്. ഡിസംബര്‍ 15നു ശേഷം തേഡ്, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളും കിട്ടാനില്ല.

Share this Article

Leave a Comment