Newsperseconds.com

ഫോറസ്റ്റ് ഓഫീസറെ തല്ലിയ കേസ്; മുന്‍ ബിജെപി എംഎല്‍എ ഭവാനി സിംഗ് രജാവത്തിനും സഹായിക്കും മൂന്ന് വര്‍ഷം തടവ്

Untitled 1

രാജസ്ഥാന്‍: 2022ല്‍ ഫോറസ്റ്റ് ഓഫീസറെ തല്ലിയ കേസില്‍ മുന്‍ ബിജെപി എംഎല്‍എ ഭവാനി സിംഗ് രജാവത്തിനും സഹായി മഹാവീര്‍ സുമനും പ്രത്യേക കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. എസ്സി/എസ്ടി കോടതി കുറ്റവാളികള്‍ക്ക് 20,000 രൂപ വീതം പിഴയും ചുമത്തി.ഐപിസി സെക്ഷന്‍ 353 ഉള്‍പ്പെടെയുള്ള പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി.

അതേസമയം, താന്‍ ഉദ്യോഗസ്ഥനെ അടിച്ചിട്ടില്ലെന്നും തോളില്‍ കയ്യിടുകയാണ് ഉണ്ടായതെന്നും രജാവത് പ്രതികരിച്ചു. വിധിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022ലാണ് കേസിനാസ്പദമായ സംഭവം. വനം വകുപ്പ് ഉദ്യോഗസ്ഥനായ രവി കുമാര്‍ മീണ രജാവത്തിനെതിരെ പൊലീസില്‍ പരാതി നല്‍കുന്നത്. നായാപുര പൊലീസ് സ്റ്റേഷനിലെത്തിയായിരുന്നു പരാതി സമര്‍പ്പിച്ചത്. ക്ഷേത്രത്തിനടുത്തുള്ള റോഡ് നിര്‍മാണം വൈകുന്നത് ചോദ്യം ചെയ്ത് രജാവത്തും ഒരു സംഘം ബിജെപി നേതാക്കളും ഓഫീസിലേക്ക് അതിക്രമിച്ച് കയറി മുഖത്തടിച്ചുവെന്നായിരുന്നു പരാതി.

Share this Article

Leave a Comment