Newsperseconds.com

അജ്മീര്‍ ഹൈവേയില്‍ ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നു

Untitled 1

രാജസ്ഥാന്‍: ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ടാങ്കറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നതായി വെസ്റ്റ് ജയ്പൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അമിത് കുമാര്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച ജയ്പൂരിലെ ഭാന്‍ക്രോട്ട മേഖലയില്‍ രാസവസ്തുക്കള്‍ നിറച്ച ട്രക്ക് എല്‍പിജി ഉള്‍പ്പെടെയുള്ള വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ ഇതുവരെ 14 പേര്‍ മരിച്ചതായി ശനിയാഴ്ച രാവിലെ സവായ് മാന്‍ സിംഗ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. വാഹനങ്ങളെല്ലാം നീക്കം ചെയ്തശേഷം രാത്രിയോടെയാണ് അപകടം നടന്ന ഹൈവേ വീണ്ടും തുറന്നത്. പൊള്ളലേറ്റ പകുതിയിലേറെ പേരും വളരെ ഗുരുതരാവസ്ഥയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ജയ്പൂര്‍ അജ്മീര്‍ ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 37 വാഹനങ്ങള്‍ക്കും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും തീപിടിച്ചു. അഞ്ച് പേര്‍ സംഭവസ്ഥലത്ത് നിന്നും മറ്റുള്ളവര്‍ ചികിത്സയ്ക്കിടയിലുമാണ് മരിച്ചത്.

Share this Article

Leave a Comment