Newsperseconds.com

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി

Untitled 1

കുവൈത്തിന്റെ പരമോന്നത ബഹുമതിയായ ‘ദ ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ചു. കുവൈത്തിന്റെ നൈറ്റ്ഹുഡ് ഓര്‍ഡറാണ് ഓര്‍ഡര്‍ ഓഫ് മുബാറക് അല്‍ കബീര്‍. രാഷ്ട്രത്തലവന്മാര്‍ക്കും വിദേശ പരമാധികാരികള്‍ക്കും വിദേശ രാജകുടുംബങ്ങളിലെ അംഗങ്ങള്‍ക്കും സൗഹൃദത്തിന്റെ അടയാളമായാണ് ഇത് നല്‍കുന്നത്. ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ്ജ് ബുഷ് തുടങ്ങിയ വിദേശ നേതാക്കള്‍ക്ക് ഇത് മുമ്പ് ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഗയാനയുടെ പരമോന്നത ദേശീയ പുരസ്‌കാരമായ ‘ദി ഓര്‍ഡര്‍ ഓഫ് എക്സലന്‍സ്’ പ്രധാനമന്ത്രി മോദിക്ക് തന്റെ രാഷ്ട്ര സന്ദര്‍ശന വേളയില്‍ സമ്മാനിച്ചിരുന്നു. കുവൈത്ത് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹില്‍ നിന്ന് പ്രധാനമന്ത്രി മോദി ആദരം ഏറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധം ശക്തിപ്പെടുത്തിയതിനാണ് പ്രധാനമന്ത്രി മോദിക്ക് പുരസ്‌കാരം നല്‍കിയതെന്ന് കുവൈറ്റ് സര്‍ക്കാര്‍ നടത്തുന്ന വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് കിരീടവകാശി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ സഹകരണം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു. ബയാന്‍ പാലസില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

Share this Article

Leave a Comment