Newsperseconds.com

സൈനികനെ കാണാതായ സംഭവം; തിരച്ചില്‍ പുരോഗമിക്കുന്നു; അന്വേഷണത്തിനായുള്ള പ്രത്യേക സംഘം പൂനെയിലേക്ക്

Army

കോഴിക്കോട്: പുണെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കാണാതായ സൈനികനായുള്ള അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര സ്വദേശി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. നാട്ടിലേക്ക് വരികയാണെന്നാണ് അവസാനമായി വിഷ്ണു അമ്മയുടെ ഫോണിലേക്ക് അയച്ച മെസ്സേജ്. സൈനികനെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം പൂണെയിലേക്ക് തിരിച്ചു.

അവധിക്ക് നാട്ടിലേക്ക് വരികയാണെന്ന് വിഷ്ണു വീട്ടില്‍ അറിയിച്ചിരുന്നു. കണ്ണൂരിലെത്തിയിട്ടുണ്ടെന്ന് ആയിരുന്നു വിഷ്ണു അമ്മയോട് പറഞ്ഞത്. ചൊവ്വ പകല്‍ 2.15 നാണ് അവസാനമായി വിളിച്ചത്. രാത്രി വൈകിയും വീട്ടിലെത്താത്തതോടെയാണ് കുടുംബം ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്ന് കുടുംബം വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സൈനികരുടെ നേതൃത്വത്തില്‍ പുണെയിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതില്‍നിന്ന് പുണെയില്‍ തന്നെ വിഷ്ണു ഉണ്ടെന്നാണ് പൊലീസില്‍നിന്ന് ലഭിക്കുന്ന വിവരം. വിഷ്ണുവിന്റെ എടിഎം കാര്‍ഡില്‍നിന്ന് പതിനയ്യായിരം രൂപ പിന്‍വലിച്ചതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Share this Article

Leave a Comment