Newsperseconds.com

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും; രാജ്യത്തും സംസ്ഥാനത്തും ഏഴ് ദിവസത്തെ ദുഃഖാചരണം

Untitled 1

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച നടക്കും. ഡിസംബര്‍ 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ് സ്ഥാപക ദിനം ഉള്‍പ്പെടെ ഏഴ് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും റദ്ദാക്കി. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടത്തുക. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഭൗതികശരീരം ദില്ലി ജന്‍പതിലെ വസതിയില്‍ എത്തിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും വസതിയില്‍ മന്‍മോഹന്‍ സിംഗിന് അന്തിമോപചാരം അര്‍പ്പിക്കും.

Share this Article

Leave a Comment