Newsperseconds.com

24 വയസ്സുള്ള മകന്‍ ട്രാന്‍സ്‌ജെന്‍ഡറുമായി പ്രണയത്തില്‍; മാതാപിതാക്കള്‍ കീടനാശിനി കഴിച്ച് ജീവനൊടുക്കി

Untitled 1

നന്ദ്യാല്‍: മകന്‍ ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാനുള്ള തീരുമാനം അറിയിച്ചതിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയില്‍ മധ്യവയസ്‌കരായ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തു. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്. കീടനാശിനി കഴിച്ചാണ് ജീവനൊടുക്കിയത്.

ബിടെക് ബിരുദധാരിയായ സുനില്‍ കുമാര്‍ ഓട്ടോ ഡ്രൈവറാണ്. മകനോട് തങ്ങള്‍ക്കിഷ്ടപ്പെട്ട യുവതിയെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സുനില്‍ പ്രണയം തുറന്നുപറയുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും സുനില്‍ അതിന് വഴങ്ങിയില്ല. കൗണ്‍സിലിങ്ങിനുള്‍പ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും സുനില്‍ തീരുമാനം മാറ്റാന്‍ തയ്യാറായില്ല. ഇതോടെയാണ് മാതാപിതാക്കള്‍ ജീവനൊടുക്കിയത്.

Share this Article

Leave a Comment