Newsperseconds.com

ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്കുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു; ഭക്ഷണവും ഓക്സിജനും നല്‍കി

Capture

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ ഇന്നലെ രാവിലെ മുതല്‍ വിവിധ ഏജന്‍സികളുടെ പ്രവര്‍ത്തനം. ഉത്തരകാശി ജില്ലയിലെ ബ്രഹ്മഖല്‍-യമുനോത്രി ദേശീയപാതയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കമാണ് തകര്‍ന്നു വീണത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ഭാഗികമായി തകര്‍ന്ന് 40 തൊഴിലാളികള്‍ അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു.

ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണസേന (എസ്ഡിആര്‍എഫ്), പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പ് വഴി ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം ആരംഭിച്ചതായും അവര്‍ക്ക് വെള്ളവും ഭക്ഷണസാധനങ്ങളും അയച്ചിട്ടുണ്ടെന്നും കുമാര്‍ പറഞ്ഞു.

തുരങ്കം തുറക്കുന്നതിനും തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള പാത ഒരുക്കുന്നതിനുമായി ഇതുവരെ സ്ലാബിന്റെ 20 മീറ്ററോളം നീക്കിയിട്ടുണ്ടെന്നും 35 മീറ്ററോളം ഇനിയും മൂടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. എക്സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് സംഘം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് കുമാര്‍ പറഞ്ഞു.

ഫോട്ടോയിലൂടെയും വീഡിയോകളിലൂടെയും തുരങ്കത്തെ തടയുന്ന വലിയ കോണ്‍ക്രീറ്റുകളുടെ കൂമ്പാരങ്ങള്‍ കാണാന്‍ പറ്റുന്നുണ്ട്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡല്‍ഗാവില്‍ നിന്ന് സില്‍ക്യാരയെ ബന്ധിപ്പിക്കുന്നതിനാണ് തുരങ്കം. ചാര്‍ധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിര്‍മ്മിക്കുന്നത്, ഉത്തരകാശിയില്‍ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റര്‍ കുറയ്ക്കാനാണ് ഈ തുരംഗം ലക്ഷ്യമിടുന്നത്.

 

 

 

 

 

Share this Article

Leave a Comment