കൊല്‍ക്കത്ത: ജോയ്‌നഗറില്‍ തിങ്കളാഴ്ച രാവിലെ പ്രാദേശിക തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ജോയ്നഗറിലെ ബാമുംഗച്ചിയിലെ ടിഎംസി ഏരിയാ പ്രസിഡന്റ് സൈഫുദ്ദീന്‍ ലാസ്‌കറിനെ ചില അക്രമികള്‍ അദ്ദേഹത്തിന്റെ വീടിന് സമീപം വെടിവച്ചു കൊന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ലസ്‌കറിന്റെ കൊലപാതകത്തിന് പിന്നില്‍ സിപിഐഎം അനുഭാവികളാണെന്ന് പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. സംഭവത്തിന് ശേഷം ലസ്‌കറിന്റെ അനുയായികള്‍ തങ്ങളുടെ വീടുകള്‍ കൊള്ളയടിക്കുകയും ചില വീടുകള്‍ തീയിടുകയും ചെയ്തതായി സമീപ പ്രദേശങ്ങളിലെ സിപിഐ എം അനുഭാവികള്‍ പറഞ്ഞു.
സൈഫുദ്ദീന്‍ ലസ്‌കറിന്റെ കൊലപാതകം തൃണമൂല്‍ കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹത്തിന്റെ ഫലമാണെന്നും സിപിഐ എമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.