മംഗളൂരു: ഉഡുപ്പിയില്‍ നദീതീരത്ത് നങ്കൂരമിട്ടിരുന്ന എട്ട് മത്സ്യബന്ധന ബോട്ടുകള്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഒരു ബോട്ടില്‍ നിന്നാരംഭിച്ച തീ ഉടന്‍ തന്നെ സമീപത്ത് നങ്കൂരമിട്ടിരുന്ന മറ്റ് ബോട്ടുകളിലേക്കും പടരുകയായിരുന്നു.
കുന്ദാപ്പൂരില്‍ നിന്നും ബൈന്ദൂരില്‍ നിന്നും എത്തിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ തീ നിയന്ത്രണ വിധേയമാക്കി. തീരസംരക്ഷണ സേനാംഗങ്ങളും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു.
ബൈന്ദൂര്‍ അഗ്‌നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി. ഗംഗോളി തീരസംരക്ഷണ സേനയും പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചു. തീപിടിത്തത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ബന്ധപ്പെട്ടവര്‍ പറഞ്ഞു.