Newsperseconds.com

തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ പോരാടുന്നു; മൂന്നാം ദിവസത്തിലേക്ക്

Capture

ഡെറാഡൂണ്‍: ഉത്തരാകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് കുടുങ്ങിയ 41 തൊഴിലാളികളെ പുറത്ത് എത്തിക്കുന്നതിനുളള രക്ഷാപ്രവര്‍ത്തനം തുടരുന്നു. 900 എംഎം വ്യാസമുള്ള പൈപ്പ് പാറക്കഷ്ണങ്ങളിലൂടെ ഉള്ളിലേക്ക് കടത്തി വിട്ട് ദ്വാരമുണ്ടാക്കി തള്ളാനാണ് രക്ഷാസംഘം പദ്ധതിയിടുന്നത്.

കോണ്‍ക്രീറ്റിന്റെയും മണ്ണിന്റെയും കൂമ്പാരങ്ങള്‍ നീക്കം ചെയ്യുന്നതിനായി കനത്ത എക്സ്‌കവേറ്ററുകള്‍ ഉപയോഗിക്കുന്ന ടീമുകള്‍ ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ മുടക്കം കൂടാതെ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ തൊഴിലാളികള്‍ ഒരു പാത വൃത്തിയാക്കാന്‍ ശ്രമിക്കുമ്പോള്‍ കൂടുതല്‍ അവശിഷ്ടങ്ങള്‍ വീഴുകയാണ്. രക്ഷാപ്രവര്‍ത്തനം മൂന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 40 തൊഴിലാളികളും സുരക്ഷിതരാണെന്നും വെള്ളവും ഭക്ഷണവും അയച്ചിട്ടുണ്ടെന്നും ദേശീയ ദുരന്ത പ്രതികരണ സേനയിലെ മുതിര്‍ന്ന കമാന്‍ഡര്‍ കരംവീര്‍ സിംഗ് പറഞ്ഞു.

 

 

 

 

 

 

 

 

 

Share this Article

Leave a Comment