Newsperseconds.com

ഉഡുപ്പിയില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബെല്‍ഗാവിയിലെ കുടച്ചിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

Untitled 1

ഉഡുപ്പി: ക്രൂരമായ നെജാറു കൊലക്കേസിലെ പ്രതിയെ ഉഡുപ്പി പോലീസ് ചൊവ്വാഴ്ച ബെലഗാവിയിലെ കുടച്ചിയില്‍ നിന്ന് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയില്‍ താമസിക്കുന്ന പ്രവീണ്‍ ചൗഗാലെ (35) ആണ് പ്രതി.

കുടച്ചി വഴി മഹാരാഷ്ട്രയിലേക്കോ ആന്ധ്രാപ്രദേശിലേക്കോ രക്ഷപ്പെടാന്‍ പ്രതി ശ്രമിച്ചിരുന്നതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുടച്ചിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്തതിനാല്‍ ഉഡുപ്പി പോലീസിന് ഇയാളെ കണ്ടെത്താന്‍ സാധിച്ചു. തുടര്‍ന്ന് അറസ്റ്റിലേക്ക് നയിച്ചു.

ഉഡുപ്പിയില്‍ ഞായറാഴ്ച ഒരു കുടുംബത്തിലെ നാല് പേര്‍ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഹസീന (46), മക്കളായ അഫ്നാന്‍ (23), അയാന്‍സ് (21), അസീം (14) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റ് പ്രാദേശിക ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖംമൂടി ധരിച്ച അജ്ഞാതന്‍ എത്തി കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഉഡുപ്പി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹസീനയുടെ അമ്മായിയമ്മ ഹാജിറയും ആക്രമിക്കപ്പെട്ടെങ്കിലും ടോയ്ലറ്റില്‍ പൂട്ടിയിട്ടത് കൊണ്ട് രക്ഷപ്പെട്ടു.

 

 

 

Share this Article

Leave a Comment