Newsperseconds.com

ബിജെപിയും കോൺ​ഗ്രസും നേർക്കു നേർ; മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും

Untitled Design (7)

മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. ഇന്നു വൈകിട്ട് അഞ്ചുമണിക്ക് പരസ്യപ്രചരണം അവസാനിക്കും. വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. അവസാന മണിക്കൂറുകളില്‍ വാശിയേറിയ പ്രചരണമാണ് ബിജെപിയും കോണ്‍ഗ്രസും നടത്തുന്നത്. രണ്ടു പാര്‍ട്ടികളുടെയും പ്രധാന നേതാക്കൾ പ്രചരണത്തിനായി സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രചാരണത്തിന്റെ ആദ്യഘട്ട സര്‍വ്വേകളിൽ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം പ്രവചിച്ചിരുന്നു. എന്നാൽ ഈ പ്രതീക്ഷ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുന്‍നിര്‍ത്തിയുള്ള പ്രചരണത്തിലൂടെ മറികടക്കാന്‍ ബിജെപി കഴിഞ്ഞു എന്നാണ് ബിജെപിയുടെ പ്രത്യാശ.

മധ്യപ്രദേശിലെ ജനങ്ങള്‍ ബിജെപി ഭരണത്തില്‍ അസ്വസ്ഥരാണെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മുൻപ് പറഞ്ഞിരുന്നു. മധ്യപ്രദേശില്‍ ഇത്തവണ പോരാട്ടം നടക്കുന്നത് ജനങ്ങളും ബിജെപിയും തമ്മിലാണെന്നും ബിജെപി ഭരണത്തിന്റെ കീഴില്‍ ജനങ്ങള്‍ ഒട്ടേറെ അനുഭവിച്ചു. ഇനി സത്യത്തിന് വേണ്ടി ജനങ്ങള്‍ വോട്ടുചെയ്യുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് കമല്‍നാഥ് പ്രത്യാശ പ്രകടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, അമിത് ഷാ, ജെ പി നദ്ദ, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, യോഗി ആദിത്യനാഥ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാള്‍ തുടങ്ങിയവരുടെയെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ തെരഞ്ഞടുപ്പ് പ്രചരണത്തിലുണ്ടായിരുന്നു. 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് നവംബര്‍ 17 ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. സമാജ്‌വാദി പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥികളെ നിർത്തിയിട്ടുണ്ട്.

Share this Article

Leave a Comment