Newsperseconds.com

ഡല്‍ഹി വായു മനിലീകരണം; കൃത്രിമ മഴയെ കുറിച്ച് തീരുമാനമുണ്ടാക്കാന്‍ ചര്‍ച്ച; ഗോപാല്‍ റായ്

Capture

ഡല്‍ഹി: അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് ദേശീയ തലസ്ഥാനത്തെ മലിനീകരണ സാഹചര്യം നിരീക്ഷിക്കുമെന്നും അതിനുശേഷം മാത്രമേ ഒറ്റ-ഇരട്ട പദ്ധതി അല്ലെങ്കില്‍ കൃത്രിമ മഴ പെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, ബുധനാഴ്ച രാവിലെ ഡല്‍ഹിയിലെ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലായിരുന്നു. അടുത്ത 2-3 ദിവസങ്ങളില്‍ കാറ്റിന്റെ വേഗതയും കുറഞ്ഞ താപനിലയും സ്ഥിതിയില്‍ മാറില്ല. 2-3 ദിവസങ്ങള്‍ക്ക് ശേഷം കാറ്റിന്റെ വേഗത കൂടിയേക്കാം, അതിനാല്‍ സ്ഥിതി മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഞങ്ങള്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. നാളെ, ഞങ്ങള്‍ ശാസ്ത്രജ്ഞര്‍ക്കും വകുപ്പുകള്‍ക്കുമൊപ്പം ഇരിക്കും ഗോപാല്‍ റായ് പറഞ്ഞു. എക്യുഐ ‘സിവിയര്‍ പ്ലസ്’ വിഭാഗത്തിലേക്ക് മാറിയാല്‍ ഒറ്റ-ഇരട്ട പോലുള്ള കര്‍ശന നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

 

Share this Article

Leave a Comment