Newsperseconds.com

ഉത്തരകാശി തുരങ്ക അപകടം; തുരങ്കത്തിനുള്ളില്‍ 100 മണിക്കൂറുകള്‍ പിന്നിട്ട് 41 തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം തുടരുന്നു

Capture

ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നിട്ടും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാവുന്നില്ല. അവശ്യ ഭക്ഷണവും മരുന്നുകളും ഇപ്പോള്‍ വിതരണം ചെയ്യുന്നുണ്ട്. ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ പ്രകാരം രക്ഷാപ്രവര്‍ത്തകര്‍ തൊഴിലാളികളുമായി എല്ലാ രീതിയിലും ആശയവിനിമയം നടത്തുന്നുണ്ട്.

ഏകദേശം 100 മണിക്കൂറുകള്‍ പിന്നിടുകയാണ് തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 100 തൊഴിലാളികളും. അവരുടെ പ്രതീകഷകള്‍ കൈവിടാതിരിക്കാന്‍ വേണ്ടി എല്ലാ വിധ സന്ദേശങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കൈമാറുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി, തായ്ലന്‍ഡിലെയും നോര്‍വേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകള്‍ എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം തൊഴിലാളികളെ ചികിത്സയ്ക്കായി ഋഷികേശ് എയിംസിലേക്ക് കൊണ്ടുപോകുമെന്ന് വൃത്തങ്ങള്‍ എഎന്‍ഐയോട് പറഞ്ഞു.

ഡല്‍ഹിയില്‍ നിന്ന് എയര്‍ലിഫ്റ്റ് ചെയ്ത മെഷീനുകളുടെ ഇന്‍സ്റ്റാളേഷന്‍ ജോലികള്‍ പൂര്‍ത്തിയായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Share this Article

Leave a Comment