ഡല്‍ഹിയിലെ ഒരു ക്ലിനിക്കില്‍ മരിച്ച രണ്ട് രോഗികളുടെ ശസ്ത്രക്രിയയില്‍ പങ്കുള്ള മൂന്ന് ഡോക്ടര്‍മാരെയും ഒരു വ്യാജ ഡോക്ടറെയും അറസ്റ്റ് ചെയ്തതായി ഡല്‍ഹി പോലീസ് അറിയിച്ചു. ഒക്ടോബറില്‍ ലഭിച്ച പരാതികളെ തുടര്‍ന്നാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. അഗര്‍വാള്‍ മെഡിക്കല്‍ സെന്റര്‍ നടത്തുന്ന നീരജ് അഗര്‍വാളിനേയും മറ്റു മൂന്ന് പേരെയുമാണ് പിടികൂടിയത്.
കൃത്യമായ മെഡിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ വിവിധ രോഗികളുടെ സുപ്രധാന അവയവങ്ങളുടെ ശസ്ത്രക്രിയ നടത്തുന്നതില്‍ അഗര്‍വാളും മറ്റ് മൂന്ന് പേരും പങ്കാളികളാണെന്ന് രണ്ട് രോഗികളുടെ പരിചാരകര്‍ ആരോപിച്ചിരുന്നു. അഗര്‍വാള്‍ ഒരു ഫിസിഷ്യനാണെങ്കിലും വ്യാജ രേഖകള്‍ ഉള്ളതിനാല്‍ ശസ്ത്രക്രിയകള്‍ നടത്താറുണ്ടെന്ന് പരാതിക്കാര്‍ പറയുന്നു.