ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടതായി പൊലീസ്. ഡി.എച്ച് പോറ ഏരിയയിലെ സാംനോ മേഖലയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഓപ്പറേഷൻ അന്തിമഘട്ടത്തിലാണെന്നും കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസ്, 9 പാരാ (എലൈറ്റ് സ്‌പെഷ്യൽ ഫോഴ്സ് യൂണിറ്റ്), പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത സംഘമാണ് ഭീകരർക്കെതിരായ ഓപ്പറേഷനിൽ പങ്കെടുക്കുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഓപ്പറേഷൻ അവസാനിപ്പിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ തെരച്ചിൽ പുനരാരംഭിച്ചു. കൊല്ലപ്പെട്ട ഭീകരരിൽ നിന്ന് ആയുധങ്ങളും കുറ്റകരമായ വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.