Newsperseconds.com

ഉത്തരകാശി തുരങ്ക അപകടം; രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക്; 150 ലേറെ മണിക്കൂറുകള്‍ പിന്നിട്ട് തൊഴിലാളികള്‍

Capture

ഉത്തരകാശി തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം വീണ്ടും നിര്‍ത്തിവെച്ചു. അഞ്ചാമത്തെ ട്യൂബ് തുരങ്കത്തിലേക്ക് കടക്കുന്നതിനിടയില്‍ അവശിഷ്ടങ്ങള്‍ ഇടിഞ്ഞു വീണ് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയാണ്. നേരത്തെയും സമാനമായ അവശിഷ്ടങ്ങള്‍ ഇടിഞ്ഞിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ഇനിയും വൈകിപ്പിക്കാനാണ് സാധ്യത.
ഉത്തര കാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 40 തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കകളും കൂടുകയാണ്.

അതേസമയം നാല്‍പ്പത് തൊഴിലാളികളും സുരക്ഷിതരാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തൊഴിലാളികളുമായി വാക്കി ടോക്കി വഴി നിരന്തരം ആശയവിനിമയവും നടത്തുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് തുരങ്കനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന നാല്‍പ്പത് തൊഴിലാളികള്‍ അപകടത്തില്‍പെട്ടത്.

അമേരിക്കന്‍ നിര്‍മ്മിത യന്ത്രത്തിന്റെ സഹായത്തോടെയുളള രക്ഷാ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ ദിവസം വലിയ പ്രതീക്ഷയ്ക്ക് വഴിതെളിച്ചിരുന്നു.എന്നാല്‍ തുരങ്കത്തിന്റെ സ്ലാബ് മുറിച്ച് മാറ്റുന്നതിനിടയില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ക്കിടയില്‍ കഠിനമായ എന്തോ പദാര്‍ത്ഥത്തിന്റെ സാന്നിധ്യം രക്ഷാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തി.

കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ അടുത്തെത്താന്‍ ഇനിയും നാല്‍പത്തി അഞ്ച് മീറ്റര്‍ വരെ ഡ്രില്ലിംഗ് തുടരേണ്ടി വരും. വൈകാതെ രക്ഷാ പ്രവര്‍ത്തനം പുനരാരംഭിക്കാനുളള ശ്രമത്തിലാണ് ദുരന്ത നിവാരണ സേനയും പൊലീസും. തായ്‌ലന്റ്, നോര്‍വെ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും രക്ഷാ പ്രവര്‍ത്തനത്തിനായി ഉത്തരാഖണ്ഡില്‍ എത്തിയിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ചെറുപൈപ്പുകളിലൂടെ ഭക്ഷണവും വെള്ളവും ഓക്‌സിജനും ലഭ്യമാക്കുന്നുണ്ട്.

 

 

 

Share this Article

Leave a Comment