Newsperseconds.com

ഹമാസ്-ഇസ്രയേല്‍ സംഘര്‍ഷം; ഇനിയെങ്കിലും രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി

Untitled 1

ന്യൂഡല്‍ഹി: ഹമാസ് -ഇസ്രയേല്‍ സംഘര്‍ഷത്തിനിടയില്‍ നിന്ന് പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവരുന്നുണ്ടെന്നും കൂടുതല്‍ ആഗോള നന്മയ്ക്കായി രാജ്യങ്ങള്‍ ഒരേ സ്വരത്തില്‍ സംസാരിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വെര്‍ച്വല്‍ വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയുടെ രണ്ടാം പതിപ്പില്‍ നടത്തിയ പ്രസംഗത്തില്‍ ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് സംഭാഷണത്തിനും നയതന്ത്രത്തിനും ന്യൂഡല്‍ഹി ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് മോദി പറഞ്ഞു. അതേസമയം, ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതിനെ ഇന്ത്യ ശക്തമായി അപലപിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

വികസ്വര രാജ്യങ്ങള്‍ നേരിടുന്ന ആശങ്കകളും വെല്ലുവിളികളും ഉയര്‍ത്തിക്കാട്ടുന്നതിനായി ജനുവരിയില്‍ ‘വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി’യുടെ ആദ്യ പതിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിച്ചു.

 

Share this Article

Leave a Comment