Newsperseconds.com

നെഹ്‌റുവിന് മാലയിട്ടതിന്റെ പേരിൽ ഊര് വിലക്ക്; സാറാ ജോസഫിന്റെ നോവലിലെ നായിക ബുധിനി അന്തരിച്ചു

Untitled Design (32)

നെഹ്‌റുവിന് മാലയിട്ടതിന്റെ പേരിൽ ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ഝാര്‍ഖണ്ഡ് സ്വദേശി ബുധിനി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ബുധിനിയുടെ ജീവിതമാണ് പിന്നീട് സാറാ ജോസഫ് ബുധിനി എന്ന നോവലിലൂടെ ആവിഷ്കരിച്ചത്.

1959-ല്‍ ഝാര്‍ഖണ്ഡിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ മാലയിട്ടു സ്വീകരിച്ചതായിരുന്നു സാന്താള്‍ ഗോത്രക്കാരിയായിരുന്നു ബുധിനി എന്ന പെണ്‍കുട്ടി. ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ബുധിനി പ്രധാനമന്ത്രിയെ മാലയിട്ട് സ്വീകരിച്ചത്. ഡാമിന്റെ നിര്‍മാണത്തില്‍ പങ്കാളിയായ പെണ്‍കുട്ടി എന്ന നിലയിലായിരുന്നു അധികൃതർ ബുധിനിയെക്കൊണ്ട് നെഹ്‌റുവിന് മാലയിടീച്ചത്. പീന്നീട് അദ്ദേഹം ബുധിനിയെക്കൊണ്ട് തന്നെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യിക്കുകയും ചെയ്തു.

എന്നാൽ, ഗോത്രത്തിനു പുറത്തുള്ള ഒരാളെ മാലയിട്ടു എന്ന കാരണത്താല്‍ സാന്താള്‍ ഗോത്രക്കാർ ബുധിനിയെ ഊരുവിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന് ഗ്രാമത്തില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ബുധിനിയുടെ ജീവിതമാണ് സാറാ ജോസഫ് തന്റെ നോവലിലൂടെ പറഞ്ഞത്. വികസനത്തിന്റെ പേരില്‍ സ്വന്തം ഭൂമിയില്‍ നിന്ന് ആട്ടിയിറക്കപ്പെട്ടവരുടെ സാറാ ജോസഫ് നോവലിലൂടെ പറഞ്ഞത്.

Share this Article

Leave a Comment