ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കഴിഞ്ഞ ഏഴു ദിവസമായി കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് മള്‍ട്ടിവിറ്റാമിനുകള്‍, ആന്റീഡിപ്രസന്റുകള്‍, ഡ്രൈ ഫ്രൂട്ട്സ് എന്നിവ സര്‍ക്കാര്‍ അയച്ചുകൊടുക്കുന്നതായി ഗതാഗത, ഹൈവേ സെക്രട്ടറി അനുരാഗ് ജെയിന് പറഞ്ഞു. വൈദ്യുതി ഓണായതിനാല്‍ അകത്ത് വെളിച്ചമുണ്ട്. പൈപ്പ് ലൈനുണ്ട്, വെള്ളമുണ്ട്. കംപ്രഷനായി ഉപയോഗിച്ചിരുന്ന 4 ഇഞ്ച് പൈപ്പുണ്ട്. അതിലൂടെ ഞങ്ങള്‍ ഒന്നാം ദിവസം മുതല്‍ ഭക്ഷണം അയയ്ക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് തുരങ്കം തകര്‍ന്നത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ്, തൊഴിലാളികള്‍ക്ക് രക്ഷപ്പെടാനുള്ള വഴി ഒരുക്കുന്നുണ്ട്.