Newsperseconds.com

വിശാഖപട്ടണത്ത് മത്സ്യബന്ധന തുറമുഖത്ത് വന്‍ തീപിടുത്തം; 30 ബോട്ടുകള്‍ കത്തിനശിച്ചു

Capture

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് മത്സ്യബന്ധന തുറമുഖത്ത് തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. ആദ്യം ഒരു ബോട്ടില്‍ തുടങ്ങിയ തീ ക്രമേണ മറ്റ് 30 ബോട്ടുകളിലേക്കും പടര്‍ന്നു. തീ നിയന്ത്രണവിധേയമാക്കാന്‍ നിരവധി ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

അപകടത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും 40 ഓളം ഫൈബര്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. തീ അണയ്ക്കാന്‍ നാട്ടുകാര്‍ അഗ്‌നിശമനസേനയെ അറിയിക്കുകയായിരുന്നു. അജ്ഞാതര്‍ മനഃപൂര്‍വം ബോട്ടുകള്‍ക്ക് തീയിട്ടതാകാമെന്ന് സംശയിക്കുന്നതായി പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു.

 

Share this Article

Leave a Comment