Newsperseconds.com

യെമന്‍ ഹൂതികള്‍ ചെങ്കടലില്‍ വെച്ച് ഇസ്രായേല്‍ കപ്പല്‍ ‘ഗാലക്‌സി ലീഡര്‍’ റാഞ്ചിയതായി റിപ്പോര്‍ട്ട്

Capture

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധം 44-ാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ ചെങ്കടലില്‍ വെച്ച് യെമന്‍ ഹൂതികള്‍ ‘ഗാലക്സി ലീഡര്‍’ എന്ന ഇസ്രായേല്‍ കപ്പല്‍ റാഞ്ചി. ഏകദേശം 22 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഇസ്രായേലി പൗരന്മാരാരും കപ്പലില്‍ ഉണ്ടായിരുന്നില്ല.

അതിനിടെ ഇറാന്‍ പിന്തുണയുള്ള ഹൂത്തികളുടെ ടെലിഗ്രാം ചാനലിലെ വക്താവ് യഹ്യ സരിയ, ഇസ്രായേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവര്‍ത്തിപ്പിക്കുന്നതോ ആയ ഇസ്രായേലി പതാകയുള്ള എല്ലാ കപ്പലുകളും പിടിച്ചെടുക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്ന് ഉറപ്പിച്ചു.

 

Share this Article

Leave a Comment