Newsperseconds.com

ഉത്തരകാശി തുരങ്ക അപകടം; തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് മോദിയെ അറിയിച്ച് മുഖ്യമന്ത്രി ധാമി

Capture

ഉത്തരാഖണ്ഡ്: പത്ത് ദിവസമായി ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ഓപ്പറേഷനെക്കുറിച്ച് ചോദിച്ചറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടര്‍ച്ചയായി രണ്ടാം ദിവസവും മുഖ്യമന്ത്രി ധാമിയുമായി സംസാരിച്ചു.

തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് താന്‍ മോദിയോട് പറഞ്ഞതായും രക്ഷാദൗത്യത്തിനാണ് പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി അടിവരയിട്ടതായും ധാമി പറഞ്ഞു. നവംബര്‍ 12 ന് തുരങ്കം തകര്‍ന്നതിനുശേഷം രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ ഇത് നാലാം തവണയാണ് മോദി ധാമിയോട് സംസാരിക്കുന്നത്. തിങ്കളാഴ്ചയും അദ്ദേഹം ധാമിയോട് സംസാരിച്ചിരുന്നു.

എന്‍ഡോസ്‌കോപ്പിക് ക്യാമറയിലൂടെ തൊഴിലാളികളുമായുള്ള സംഭാഷണത്തെക്കുറിച്ചും അവരുടെ ക്ഷേമത്തെക്കുറിച്ചും ബഹുമാനപ്പെട്ട പ്രധാനമന്ത്രിയെ അറിയിച്ചു. എല്ലാ തൊഴിലാളികളെയും സുരക്ഷിതമായി രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണനയെന്ന് ധാമി പറഞ്ഞു.

 

 

 

 

Share this Article

Leave a Comment