മുംബൈ: പെന്‍ഷന്‍ ഒരു അടിസ്ഥാന അവകാശമാണെന്നും വിരമിച്ച ജീവനക്കാര്‍ക്ക് ഈ പേയ്മെന്റ് നഷ്ടപ്പെടുത്താന്‍ കഴിയില്ലെന്നും ഇത് അവര്‍ക്ക് ഉപജീവന മാര്‍ഗമാണെന്നും ഹൈക്കോടതി. വിരമിച്ച് രണ്ട് വര്‍ഷത്തിലേറെയായ ആളുടെ പെന്‍ഷന്‍ തടഞ്ഞുവച്ച മഹാരാഷ്ട്ര സര്‍ക്കാരിനെയാണ് ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചത്. ജസ്റ്റിസുമാരായ ജി എസ് കുല്‍ക്കര്‍ണി, ജിതേന്ദ്ര ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഇത്തരമൊരു അവസ്ഥ തികച്ചും മനഃസാക്ഷിക്ക് നിരക്കാത്തതാണെന്നും പറഞ്ഞു.
1983 മുതല്‍ സാവിത്രിഭായ് ഫൂലെ പൂനെ സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന ജയറാം മോര്‍ എന്നയാളുടെ പെന്‍ഷന്‍ തുക അനുവദിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.