മംഗളൂരു: അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ അടിയന്തര ശസ്ത്രക്കിയക്കിടെ മരണത്തിന് കീഴടങ്ങി. മരണകാരണം വൈദ്യശാസ്ത്ര അനാസ്ഥയാണെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ മുക്കയിലുണ്ടായ അപകടത്തില്‍ ഹസന്‍ ബാവയുടെ മകന്‍ മൊയ്തീന്‍ ഫര്‍ഹാന്‍ (17) ആണ് മരിച്ചത്.
അപകടത്തെ തുടര്‍ന്ന് ഫര്‍ഹാനെ ചികിത്സയ്ക്കായി സൂറത്ത്കലിലെ അഥര്‍വ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം വീട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിച്ചെങ്കിലും പിന്നീട് ശസ്ത്രക്രിയയ്ക്കിടെ കുട്ടി മരിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്കിടെ അനസ്‌തേഷ്യ അമിതമായി നല്‍കിയതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.