Newsperseconds.com

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; രാഹുലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം

Capture

ന്യൂഡല്‍ഹി: 2021ല്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ വെളിപ്പെടുത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയില്‍ പ്രതികരണം അറിയിക്കാന്‍ ഡല്‍ഹി ഹൈക്കോടതി പൊലീസിന് സമയം അനുവദിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിലാണ് പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്.

ഗാന്ധി ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും എന്നാല്‍ ഡല്‍ഹി പോലീസ് ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ഹര്‍ജിക്കാരനായ മകരന്ദ് സുരേഷ് മദ്ലേക്കറുടെ അഭിഭാഷകന്‍ വാദിച്ചു.

ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ പ്രായപൂര്‍ത്തിയാകാത്തവരുടെ വ്യക്തിത്വം സംരക്ഷിക്കുന്ന നിയമം ലംഘിച്ചുവെന്നും പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും തല്‍ഫലമായി നടപടിയെടുക്കുകയും വേണം എന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ (എന്‍സിപിസിആര്‍) അഭിഭാഷകന്‍ പറഞ്ഞു.

Share this Article

Leave a Comment