നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഒടുവില്‍ പുറത്ത് വിട്ട കണക്കനുസരിച്ച് 24.74 ശതമാനം വോട്ട് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തി. സംസ്ഥാനത്ത് 199 സീറ്റിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ശ്രീഗംഗാനഗറിലെ കരണ്‍പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സിറ്റിംഗ് എംഎല്‍എ കൂടിയായ ഗുര്‍മീത് സിംഗ് കൂനാറിന്റെ മരണത്തെ തുടര്‍ന്ന് ഈ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്.
അതിനിടെ ഡ്യൂട്ടിക്കിടെ പോളിംഗ് ഏജന്റ് മരിച്ചു. രാജസ്ഥാനിലെ പാളിയില്‍ ചുമതലയുണ്ടായിരുന്ന പോളിംഗ് ഏജന്റാണ് മരിച്ചത്.
രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. 51,890 പോളിങ് ബൂത്തുകളിലായി അഞ്ച് ലക്ഷത്തിലധികം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തും. 183 വനിതകള്‍ ഉള്‍പ്പെടെ 1875 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.